Ticker

6/recent/ticker-posts

 വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷം;

അടിയന്തര യോഗം ചേർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്



കൊടിയത്തൂർ : കൊടിയത്തൂർ 

ഗ്രാമപഞ്ചായത്തിൽ  രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താനും ഭാവി പരിപാടികൾ തീരുമാനിക്കാനുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്നു.

നിലവിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് 

കഴിഞ്ഞ മാർച്ച് 18 മുതൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് വകയിരുത്തി 13 വാർഡുകളിൽ കുടിവെള്ള വിതരണം നടത്തി വരുന്നുണ്ട്. എന്നാൽ 5,6,8, 15 വാർഡുകളിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിലെ വ്യവസായികളുടെ സഹകരണത്തോടെ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കും.നിലവിൽ പഞ്ചായത്ത് അനുവദിച്ച 8 ലക്ഷം രൂപക്ക് പുറമെ ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കാനും തീരുമാനമായി. 

മൂന്നാം വാർഡിലെ

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജില്ല, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്ഥാപിച്ച കുവപ്പാറ കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പമ്പിംഗ് സാധ്യമായിരുന്നില്ല. ഗ്രാമ പഞ്ചായത്ത് ഇടപ്പെട്ട് വൈദ്യുതി പ്രശ്നം പരിഹരിച്ച് 

കുടിവെള്ള വിതരണമാരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു. മാട്ടുമുറി കുടിവെള്ള പദ്ധതിയും അറ്റകുറ്റപണി പൂർത്തിയാക്കിയതോടെ 40 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്താനായി. കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിച്ചു നൽകുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബാബു പോലുകുന്നത്, ആയിഷ ചേല പുറത്ത്, മറിയം കുട്ടി ഹസ്സൻ, മെമ്പർമാരായ v ഷംലൂലത്ത്, മജീദ്  റിഹ്‌ല, കെജി സീനത്ത്, ഫാത്തിമ നാസർ, കോമളം തോന്നിച്ചാലിൽ, സിജി കുറ്റിക്കൊമ്പിൽ 





തുടങ്ങിയവർ സംസാരിച്ചു

പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജലം കരുതി ഉപയോക്കിണമെന്ന് ഭരസമിതി യോഗം ജനങ്ങളോട് ആവശ്യപ്പെട്ടു

Post a Comment

0 Comments