*
കോഴിക്കോട് മുതലക്കുളത്ത് തീപിടുത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സൂചന.
*
കോഴിക്കോട്, മുതലക്കുളത്ത് ചായക്കടയ്ക്ക് തീപിടിച്ച് കട കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം.അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ചായക്കട പൂർണമായി കത്തിനശിച്ചു. കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാള്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്. തിരൂർ സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്യാസില്‍ നിന്ന് തീപടരുന്നത് കണ്ട അരുണാചല്‍ സ്വദേശിയായ ജീവനക്കാരൻ സിലിണ്ടർ പുറത്തേക്ക് തട്ടിയിടുകയായിരുന്നു. പുറത്ത് വെച്ച് സിലിണ്ടർ പൊട്ടിത്തെറിച്ചത് സമീപപ്രദേശങ്ങളിലെ കടകള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കാര്യമായ അപകടമില്ല.അടുത്തടുത്ത് കടകളുള്ള മേഖലയാണ് മുതലക്കുളം.
തീപിടിച്ച കടയുടെ പിന്നില്‍ വലിയ പുസ്തകക്കടയുമുണ്ട്. അതുകൊണ്ട് തന്നെ തീ വ്യാപിക്കാഞ്ഞത് വലിയ അപകടമൊഴിവാക്കി. തീ പടരുന്നത് കണ്ടപ്പോഴേക്കും ജീവനക്കാർ അണയ്ക്കാനുള്ള ശ്രമമാരംഭിച്ചതാണ് രക്ഷയായത്.
0 Comments