Ticker

6/recent/ticker-posts

കർഷകദിനത്തിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിന് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സ്നേഹാദരം .

 


ചുണ്ടത്തു പൊയിൽ : 2023-24 അധ്യയന വർഷം ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഹരിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിക്ക് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മികച്ച കാർഷിക സ്കൂളിന് ഏർപ്പെടുത്തിയ സമ്മാനത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു




.ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിഷ .സി.വാസു വൈസ്പ്രസിഡൻ്റ് ശ്രീ.ഷിജോ ആൻ്റണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ അസ്നത്ത് കുഞ്ഞാണി ,കൃഷി ഓഫീസർ നിഷിദാത്ത എന്നിവർ നേതൃത്വം വഹിച്ച കർഷകദിനാചരണചടങ്ങിൽ വെച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസീസ്, പി.ടി.എ. പ്രസിഡൻ്റ് ശ്രീ. മുജീബ് റഹ്മാൻ, സ്കൂൾ ലീഡർ ഗൗതം ദേവ്, സ്കൂൾ കൃഷിമന്ത്രി അഭിനവ് ഡിൻ്റോഷ്, കാർഷിക ക്ലബ്ബംഗം ഷാഹിന  എന്നിവർ ട്രോഫി ഏ റ്റു വാങ്ങി.സ്കൂളിലെ പച്ചക്കറി കൃഷിക്ക് കിട്ടിയ പ്രോൽസാഹനമാണ് ഈ അംഗീകാരമെന്ന് ഹെഡ്മിസ്ട്രസ്ര് ശ്രീമതി റെ ജിഫ്രാൻസിസ് യോഗത്തിൽ പറഞ്ഞു.

Post a Comment

0 Comments