Ticker

6/recent/ticker-posts

വി വി എ ഷുക്കൂർ അന്തരിച്ചു

*_*

കൊടുവള്ളി : എഴുത്തുകാരനും പ്രസാധകനും വിദ്യാഭ്യാസപ്രവർത്തകനുമായ വി.വി.എ. ഷുക്കൂർ (62) അന്തരിച്ചു. 

ഖബറടക്കം ഇന്ന് (29-08-2024-വ്യാഴം) രാവിലെ പത്തിന് കൊടുവള്ളിയിലെ പറമ്പത്ത്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
 

വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രത്തിന്റെ ഡയറക്ടർ, ആശയം ബുക്സിന്റെ ഡയറക്ടർ - എഡിറ്റർ ചുമതലകൾ വഹിച്ചുവരുകയായിരുന്നു. 

ശൈഖ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച ഖുർആൻ വിവർത്തന-വിശദീകരണഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. യുവസരണി മാസികയുടെ സ്ഥാപക എഡിറ്ററും എസ്.ഐ.ഒ.വിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. കേരള പ്രസ് അക്കാദമി പൂർവവിദ്യാർഥിയാണ്‌. 

കൊടുവള്ളി അങ്ങാടിയിൽ കച്ചവടക്കാരനായ പറമ്പത്ത്കാവ് വേയംവീട്ടിൽ ആലിക്കുഞ്ഞിയുടെയും പരേതയായ നെല്ലിക്കോട്ട് പറമ്പത്ത് സൈനബയുടെയും മകനാണ്. 

ഭാര്യ: മറിയം (കരുവാരക്കുണ്ട്). 

മക്കൾ: ഡോ. ഷബ്നം, ഡോ. ഷഹനാസ്, ഡോ. ശിഫ, ഡോ. ഷദ, ആബിദ് അമീൻ (ബിരുദവിദ്യാർഥി). 

മരുമക്കൾ: ജിയാദ്, റൈനീഷ്. 

സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ ലത്തീഫ് (പ്ലാസ ഹോട്ടൽ, കൊടുവള്ളി), ജാഫർ, സുബൈദ, കമറുന്നിസ, സൈഫുന്നിസ, നജ്മുന്നിസ.

Post a Comment

0 Comments