തോട്ടുമുക്കം: മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റ് റാലി നടത്തി.വഖഫ് അവകാശത്തിന്റെ പേരിൽ പ്രതിസന്ധിയിലായ മുനമ്പം നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് തോട്ടുമുക്കം ഫൊറോന പള്ളി വികാരി ഫാ. ബെന്നി കാരക്കാട്ട് ആവശ്യപ്പെട്ടു.
തോമസ് മുണ്ടപ്ലാക്കൽ, സാമ്പു വടക്കെ പടവിൽ, ഷാജു പനക്കൽ, ജിജി തൈ പറമ്പിൽ , സെബാസ്റ്റ്യൻ പൂവ്വത്തും കുടിയിൽ, റെജി മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു






0 Comments