മുക്കം:
കുന്നമംഗലം അഡീഷണൽ പ്രോജക്ടിൽ നിന്നും വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും ഐ സി ഡി എസ് സംഗമവും സംഘടിപ്പിച്ചു. അങ്കണവാടി പ്രവർത്തകരായ പി.കെ
പ്രസന്നകുമാരി,ആലീസ്,ലക്ഷ്മി, വത്സല ,പ്രസന്ന,വത്സല,സൈനബ,ലീല എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
ഐ സി ഡി എസിൽ നിന്നും വിരമിച്ച മുതിർന്ന സി ഡി പി ഒ നാരായണൻ, സൂപ്പർവൈസർ തിലോത്തമ, വർക്കർ ചന്ദ്രിക, ഹെൽപ്പർ ആയിഷ എന്നിവരെ ആദരിക്കുകയും ചെയ്തു.
മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ
നടന്ന പരിപാടി കുന്ദമംഗലം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ,മുക്കം നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കുഞ്ഞൻ ,കൊടിയത്തൂർ വികസന ചെയർപേഴ്സൺ ആയിഷ ചേലപ്പുറം, കോഴിക്കോട് ശിശു വികസന ജില്ലാ ഓഫീസർ സബീന ബീഗം,പ്രോഗ്രാം ഓഫീസർ അനിതകുമാരി,മുക്കം ഐസിഡിഎസ് ഓഫീസർ പ്രസന്നകുമാരി,റിട്ടയേർഡ് സി ഡി പി ഒ മാരായ നാരായണൻ,ഷീജ, റിട്ടയേർഡ് സൂപ്പർവൈസർമാരായ തിലോത്തമ,പത്മാവതി,മുരളി എന്നിവരും കുന്നമംഗലം അഡീഷണൽ സൂപ്പർവൈസർ മാരായ ബിനി വർഗീസ്,ലിസ,റീജ എന്നിവരും മുൻബ്ലോക്ക് പ്രസിഡണ്ടും അങ്കണവാടി പ്രവർത്തകയുമായ വിശാലാക്ഷി ടീച്ചർ, കൗൺസിലർമാരായ ജിൻസി,ബിൻസി തുടങ്ങിയവർ സംബന്ധിച്ചു.
അങ്കണവാടി പ്രൊജക്റ്റ് ലീഡർ സൽമത്ത് സ്വാഗതവും
ഹെൽപ്പർ ഷിജ്ജില നന്ദിയും പറഞ്ഞു. പരിപാടിക്ക് പഞ്ചായത്ത് ലീഡർമാരായ സ്മിതാ മാവൂർ,റസിയ മുക്കം,ബീന കാരശ്ശേരി,ഷിനി മുക്കം എന്നിവർ നേതൃത്വം നൽകി
ചിത്രം:
0 Comments