*
മരഞ്ചാട്ടി : ഭാരതത്തിലെ പ്രഥമ വിശുദ്ധയും സഹനപുത്രിയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങൾക്കും ഇതോടെ സമാപനമായി.
സ്കൂൾ മാനേജർ റവ.ഫാ. ജോർജ്ജ് നരിവേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജീവിതത്തിൽ നേരിട്ട സഹനങ്ങളെ സമ്മാനമായി സ്വീകരിച്ച അൽഫോൻസാമ്മയുടെ ജീവിതം നമുക്കും മാതൃകയാക്കാമെന്ന് ഫാ. ജോർജ്ജ് നരിവേലിൽ ഓർമ്മിപ്പിച്ചു.
പത്താം ക്ലാസ്സ് വിദ്യാർഥിനി ആൻസ് മരിയ ഷാജി വിശുദ്ധ അൽഫോൻസയായി വേഷപകർച്ച നടത്തി. വിശുദ്ധയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ദൃശ്യാവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചത് വളരെ ആകർഷകമായി . കൂടാതെ അൽഫോൻസാമ്മയുടെ ജീവിതം ഉൾക്കൊള്ളിച്ചു കൊണ്ടുളള ഗാനവും ശ്രദ്ധേയമായി.
പ്രഥമാധ്യാപിക സീന റോസ്, വിദ്യാർഥിപ്രതിനിധി നെവിൻ ഷിജു ,അധ്യാപക പ്രതിനിധി ജിനി ജെയിംസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ജോബിൻ ജോർജ് നന്ദി പറഞ്ഞു.
0 Comments