..............
വെറ്റിലപ്പാറ. മലപ്പുറം ജില്ല പഞ്ചയത്തിന്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ കുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര PEP TALK പദ്ധതിക്ക് വെറ്റിലപ്പാറ സ്കൂളിൽ 16/7/2025ന് തുടക്കം കുറിച്ചു.
PEP TALK മോട്ടിവേഷൻ പരമ്പര ഹെഡ്മാസ്റ്റർ ബഹു.സയ്യിദ് പൂക്കോയ തങ്ങൾ സ്വിച്ച് ഓൺ ചെയ്തു ഉത്ഘാടനം ചെയ്തു. വിജയഭേരി കോർഡിനേറ്റർ വിലാസിനി ടീച്ചർ സ്വാഗതവും കുഞ്ഞുമുഹമ്മദ് സാർ അധ്യക്ഷത വഹിച്ചു. റോജൻ പിജെ സീനിയർ അസിസ്റ്റന്റ്, മുനീർ യാക്കിപ്പറമ്പൻ, അലി അക്ബർ, അബ്ദുറഹിമാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറിDr ഷബീർ സാർ PEP TALK പരിപാടിക്ക് നന്ദി അറിയിച്ചു.
0 Comments