Ticker

6/recent/ticker-posts

സൂര്യോദയവും അസ്തമയവും ഒരേ സമയത്ത് വരാൻ കാരണം

 


👉 സൂര്യോദയവും അസ്തമയവും ഒരേ സമയത്ത് വരാൻ കാരണം വിഷുവം (𝗘𝗤𝗨𝗜𝗡𝗢𝗫) എന്ന പ്രകൃതി പ്രതിഭാസമാണ്.ഇംഗ്ലീഷിൽ 𝗘𝗤𝗨𝗜𝗡𝗢𝗫 എന്നറിയപ്പെടുന്ന ഈ വാക്ക് "𝗘𝗤𝗨𝗔𝗟 𝗡𝗜𝗚𝗛𝗧" (തുല്യമായ രാത്രി) എന്ന അർത്ഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്. ഓരോ വർഷവും രണ്ട് വിഷുവങ്ങൾ ഉണ്ടാകാറുണ്ട്.

 💥വസന്ത വിഷുവം (𝗩𝗘𝗥𝗡𝗔𝗟 𝗘𝗤𝗨𝗜𝗡𝗢𝗫): മാർച്ച് 𝟮𝟬-നോടടുത്ത ദിവസങ്ങളിൽ.


 💥ശരത്കാല വിഷുവം (𝗔𝗨𝗧𝗨𝗠𝗡𝗔𝗟 𝗘𝗤𝗨𝗜𝗡𝗢𝗫): സെപ്റ്റംബർ 𝟮𝟮-നോ 𝟮𝟯-നോടടുത്ത ദിവസങ്ങളിൽ.


ഈ ദിവസങ്ങളിൽ, സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ മുകളിലായി രിക്കും. അതിനാൽ, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏക ദേശം തുല്യമായിരിക്കും. അതിനാൽ  ഏകദേശം 𝟭𝟮 മണിക്കൂർ കഴിഞ്ഞ് സൂര്യൻ അസ്തമിക്കുന്നു ഉദിക്കുന്നു.ഈ വർഷത്തെ ശരത്കാല വിഷുവം  സെപ്റ്റംബർ 𝟮𝟮-ന് സംഭവിച്ചതിനാൽ, അതിനോട് അടുത്തുള്ള ദിവസങ്ങളിലും (സെപ്റ്റംബർ 𝟮𝟰 പോലെ) പകലി ന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമായിരിക്കും.


'വിഷുവം' എന്ന പദം ലോപിച്ചുണ്ടായ താണ് മലയാളികളുടെ ''വിഷു''.  വിഷുവിന് ''തുല്യമായത്''  എന്നാണ് അര്‍ത്ഥം. അതായത്, രാത്രിയും പകലും തുല്യമായി വരുന്ന ദിവസം. മേടവിഷുവും തുലാവിഷുവും ഉണ്ട്. നാം മേടത്തിന്റെ ആദിയില്‍തന്നെ വിഷു ആഘോഷിക്കുകയും വിഷു ക്കണി കാണുകയും വിഷുഫലം നോക്കുകയുമൊക്കെ ചെയ്യുമെങ്കി ലും യഥാര്‍ത്ഥ വിഷു അന്നല്ല! അടുത്ത കാലത്തായി യഥാര്‍ഥ സമരാത്രദിനം മീനം 𝟳ന് (മാര്‍ച്ച് 𝟮𝟭) ആണ്.  ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മറ്റൊരു വിഷു കൂടിയുണ്ട്. കൃത്യം ആറുമാസത്തിനുശേഷം, അതായത് കന്നി 𝟳ന് (സെപ്റ്റംബര്‍ 𝟮𝟯). അതായത്, തുലാവിഷു ഇപ്പോള്‍  തുലാദിയിലല്ല, കന്നി മാസം 𝟳ന് ആണ്! ഈ വ്യത്യാസം എങ്ങിനെ വന്നു?  ഇത് മനസ്സിലാക്ക ണമെങ്കില്‍ അല്പം ജ്യോതിശാസ്ത്രം അറിയണം. സൂര്യസംക്രമണം ഉദയത്തിന് മുമ്പോ പിമ്പോ എന്നു നോക്കിയിട്ടാണ് വിഷു, മേടം ഒന്നിനോ രണ്ടിനോ ആകുന്നത്.


ഭൂമിക്കു ചുറ്റും ഒരു വലിയ ഗോള മായി ആകാശത്തെ സങ്കല്‍പ്പിക്കാം. ഇതാണ് ഖഗോളം (𝗖𝗘𝗟𝗘𝗦𝗧𝗜𝗔𝗟 𝗦𝗣𝗛𝗘𝗥𝗘). അതില്‍ കിഴക്കു-പടിഞ്ഞാറു ദിശ യില്‍ ഭൂമധ്യരേഖയ്ക്കു സമാന്തര മായി സങ്കല്പിക്കാവുന്ന ഖഗോള മധ്യരേഖയുണ്ട് (𝗖𝗘𝗟𝗘𝗦𝗧𝗜𝗔𝗟 𝗘𝗤𝗨𝗔𝗧𝗢𝗥). ഇതൊരു ആകാശവൃത്തം രൂപപ്പെടു ത്തുന്നു.   സൂര്യന്‍ ഭൂമിക്കു ചുറ്റും ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കു ന്നതായി അനുഭവപ്പെടുന്ന സഞ്ചാരപഥമാണ് ക്രാന്തിവൃത്തം (𝗘𝗖𝗟𝗜𝗣𝗧𝗜𝗖) എന്നറിയപ്പെടുന്നത്.  ഈ രണ്ടു വൃത്തങ്ങളും തമ്മില്‍ 𝟮𝟯.𝟱ഡിഗ്രി ചരിവുള്ളതിനാല്‍ അവ രണ്ടു സ്ഥാനങ്ങളില്‍ സന്ധിക്കും. ഇങ്ങനെയുണ്ടാകുന്ന സന്ധികളാണ് വിഷുവസ്ഥാനങ്ങള്‍. ഭൂമിയുടെ ഇരുവശങ്ങളിലുമായി 𝟭𝟴𝟬ഡിഗ്രി വ്യത്യാസത്തിലാണ് ഇവ രണ്ടും കാണുക.  ആദ്യത്തേത് വസന്ത വിഷുവം (𝗩𝗘𝗥𝗡𝗔𝗟 𝗘𝗤𝗨𝗜𝗡𝗢𝗫) എന്നും രണ്ടാമത്തേത് ശരത് വിഷുവം (𝗔𝗨𝗧𝗨𝗠𝗡𝗔𝗟 𝗘𝗤𝗨𝗜𝗡𝗢𝗫) എന്നും അറിയപ്പെടുന്നു.


സൂര്യന്‍ ക്രാന്തിപഥത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ മാര്‍ച്ച് 𝟮𝟭ന് (മീനം𝟳)വസന്തവിഷുവത്തിലെത്തും.  അന്ന് സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളിലായതുകൊണ്ട് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യരശ്മികള്‍ കുത്തനെ പതിക്കുന്നു. ആ ദിവസം ഭൂമിയില്‍ എല്ലായിടത്തും രാത്രിയും പകലും തുല്യമായി അനുഭവപ്പെടും. അന്നുമുതല്‍   ഉത്തരായനം തുടങ്ങുകയായി; മാര്‍ച്ച് 𝟮𝟭 കഴി ഞ്ഞാല്‍ സൂര്യന്റെ ഉദയാസ്തമയ സ്ഥാനങ്ങള്‍ ദിവസേന ഏകദേശം നാലിലൊന്ന് ഡിഗ്രി വീതം വടക്കോട്ട് നീങ്ങിത്തുടങ്ങും.   അങ്ങിനെ, ജൂണ്‍ 𝟮𝟮-ന് (മിഥുനം 𝟴) 𝟮𝟯.𝟱 ഡിഗ്രി വടക്കുമാറിയുള്ള ഉത്തരായന രേഖയുടെ മുകളിലെത്തും.

അന്നാണ് ഉത്തരായനാന്തം (𝗦𝗨𝗠𝗠𝗘𝗥 𝗦𝗢𝗟𝗦𝗧𝗜𝗖𝗘).  അതായത്, മാര്‍ച്ച് 𝟮𝟭 മുതല്‍ ഉത്തരാര്‍ധ ഗോളത്തില്‍ പകലിന്റെ നീളം ക്രമാനുഗതമായി വര്‍ദ്ധിച്ച് ജൂണ്‍ 𝟮𝟮-ന് പാരമ്യത്തിലെ ത്തുന്നു. ചൂടിന്റെ ആധിക്യവും കൂടിവരും. രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യും. ഇക്കാലത്ത് കേരളത്തില്‍ കാലവര്‍ഷമായതു കൊണ്ട് ചൂടിന്റെ കാഠിന്യം നമുക്ക് അനുഭവപ്പെടു ന്നില്ലന്ന് മാത്രം. പക്ഷേ, കാലവര്‍ഷം കാലം തെറ്റിയാല്‍ പ്രശ്‌നമാകും! ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഇതിനു നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിക്കുക. 


ജൂണ്‍ 𝟮𝟮 മുതല്‍ സൂര്യന്‍ തിരിച്ച് ദക്ഷിണായനം തുടങ്ങുകയായി.  സെപ്റ്റംബര്‍ 𝟮𝟯ന് (കന്നി 𝟳) ഭൂമധ്യരേഖയില്‍ തിരിച്ചെത്തും. അന്ന് ശരത് വിഷുവം (𝗔𝗨𝗧𝗨𝗠𝗡𝗔𝗟 𝗘𝗤𝗨𝗜𝗡𝗢𝗫). ഈ സമരാത്ര ദിനത്തിനു ശേഷം തെക്കോട്ടിറക്കം തുടരുന്നു.  ഡിസംബര്‍ 𝟮𝟮-ന് (ധനു 𝟳) ദക്ഷിണാ യന രേഖയിലെത്തും, അന്ന് ദക്ഷിണായനാന്തം (𝗪𝗜𝗡𝗧𝗘𝗥 𝗦𝗢𝗟𝗦𝗧𝗜𝗖𝗘). ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും നീളംകുറഞ്ഞ പകല്‍ അന്നാണ്, പരമാവധി തണുപ്പും അനുഭവപ്പെ ടും.  ഉത്തരാര്‍ദ്ധ ഗോളത്തില്‍ സംഭവിക്കുന്നതിന് നേരേ വിരുദ്ധമായ അവസ്ഥയായി രിക്കും ദക്ഷിണാര്‍ദ്ധ ഗോളത്തില്‍.  ഡിസംബര്‍ 𝟮𝟮-നു ശേഷം സൂര്യന്‍ ദക്ഷിണായനം അവസാനിപ്പിച്ച് തിരിച്ച് ഉത്തരായനം തുടങ്ങും!


സൂര്യന്റെ അയനചലനങ്ങള്‍ ഋതുക്കളിലുണ്ടാക്കുന്ന മാറ്റങ്ങളും, ചെടികളിലും മൃഗങ്ങളിലും അതുണ്ടാക്കുന്ന പ്രത്യേകതകളും, നമ്മുടെ പൂര്‍വ്വീകര്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തതിന്റെ ഫലമായാണ് സൂര്യസഞ്ചാരം കൊണ്ട് മാറി വരുന്ന കാലാവ സ്ഥയെ ആസ്പദമാക്കി സംവത്സ രത്തെ വിഭജിക്കുന്ന സമ്പ്രദായം ഉടലെടുക്കുന്നത്. ഋതുക്കളുടെ വരവും പോക്കുമനുസരിച്ചാണ് ലോകമെമ്പാടും കൃഷിപ്പണികളുടെ സമയം തീരുമാനിക്കുന്നത്. കലണ്ടറുകളുണ്ടായിരിക്കുന്നതും അങ്ങിനെ തന്നെ. പ്രാദേശിക കാലാവസ്ഥാ ഘടകങ്ങളനുസരിച്ച് അല്പം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്ന് മാത്രം.


ഋതുസംക്രമണങ്ങള്‍ നോക്കി പണ്ടുള്ളവർ  സംവത്സരത്തെ ആറൂ ഋതുക്കളായി വിഭജിച്ചു.

ഓരോന്നിനും രണ്ടുമാസം വീതം കാലവും നിശ്ചയിച്ചു.  വസന്തവിഷുവം മുതല്‍ രണ്ടുമാസം വസന്തകാലമാണ്.  പിന്നീടു വരുന്ന രണ്ടുമാസം (ഉത്തരായനനാന്ത ത്തിന് ഒരു മാസം മുമ്പും, പിമ്പും) ഗ്രീഷ്മം.  തുടര്‍ന്ന്, ഈരണ്ടു മാസങ്ങള്‍ വീതം വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നീകാലങ്ങളാ ണ്.  അതായത്, ചൈത്ര, വിശാഖങ്ങള്‍ വസന്തവും;  ജ്യേഷ്ഠ, ആഷാഢങ്ങള്‍ ഗ്രീഷ്മവും; ശ്രാവണ, ഭാദ്രപഥങ്ങള്‍ വര്‍ഷവും; ആശ്വിന, കാര്‍ത്തികകള്‍ ശരതും; മാര്‍ഗശീര്‍ഷ, പൗഷങ്ങള്‍ ഹേമന്തവും; മാഘ, ഫാല്‍ഗുനങ്ങള്‍ ശിശിരവും ആണ്.


മലയാളം കലണ്ടറിനെക്കാള്‍ ജ്യോതിശാസ്ത്രപരമായി വളരെ അടിസ്ഥാനമുള്ള കാലഗണനയാണ് ഭാരതീയരുടെ സ്വന്തം കലണ്ടറായ ശകവര്‍ഷത്തിനുള്ളത്. വസന്തവിഷുവത്തിന്റെ പിറ്റെന്നാള്‍ (മാര്‍ച്ച് 𝟮𝟮) ആണ് സാധാരണ ചൈത്രം തുടങ്ങുന്നത്, 𝟯𝟬 ദിവസമുണ്ടാകും.  പക്ഷേ,  അധിവര്‍ഷത്തില്‍ (𝗟𝗘𝗔𝗣 𝗬𝗘𝗔𝗥) മാര്‍ച്ച് 𝟮𝟭 നു തുടങ്ങും; 𝟯𝟭 ദിവസവുമുണ്ടാകും. ഈ വര്‍ഷം (𝟮𝟬𝟮𝟰) അധിവര്‍ഷമാണ്, അതുകൊണ്ടു ചൈത്രം മാര്‍ച്ച് 𝟮𝟭-നു തന്നെ തുടങ്ങുകയാണ്! ആഷാഢം ജൂണ്‍ 𝟮𝟮-നും (ഉത്തരായനാന്തം), ആശ്വിനം സെപ്റ്റംബര്‍ 𝟮𝟯-നും (ശരത് വിഷുവം), പൗഷം ഡിസംബര്‍ 𝟮𝟮-നും (ദക്ഷിണായനാന്തം) ആണ്. 


ഭൂഅക്ഷത്തിന്റെപുനസ്സരണം (𝗣𝗥𝗘𝗖𝗘𝗦𝗦𝗜𝗢𝗡) എന്ന പ്രതിഭാസം പഠിക്കണം. ബി.സി. 𝟭𝟮𝟬-ല്‍ ഹിപ്പാര്‍ക്കസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനാണ് പുനസ്സരണം എന്ന പ്രതിഭാസം ആദ്യമായി വിവരിക്കുന്നത്. ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ? സാങ്കല്പികമായി വടക്കോട്ടും തെക്കോട്ടും നീട്ടിയാല്‍ ഈ ചലനങ്ങള്‍കൊണ്ട് ഖഗോള ത്തില്‍ ഏകദേശം 𝟮𝟲,𝟬𝟬𝟬 വര്‍ഷം കൊണ്ട് ഒരു വൃത്തം വരയ്ക്കും എന്നായിരുന്നു ഹിപ്പാര്‍ക്കസ് പറഞ്ഞത്.  പണ്ടുകാലത്ത് കണ്ടിരുന്ന നക്ഷത്രങ്ങളെ ഇപ്പോള്‍ അതേസ്ഥാനത്ത് കാണാന്‍ പറ്റാത്തതിന്റെ കാരണം ഈ പുനസ്സരണമാണ്.


പുനസ്സരണം എന്ന പ്രതിഭാസം കാരണം വിഷുവസ്ഥാനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും.  കൃത്യമായി പറഞ്ഞാല്‍ 𝟳𝟮 വര്‍ഷം കൊണ്ട് ഒരു ഡിഗ്രി എന്ന തോതില്‍ പടിഞ്ഞാറോട്ടാണ് ഈ പുനസ്സരണം. ഒരു ഡിഗ്രി എന്നത് ഏകദേശം ഒരു ദിവസമായിരിക്കുമല്ലോ.

Post a Comment

0 Comments