Ticker

6/recent/ticker-posts

അതി ദരിദ്രർക്കും ടി.ബി രോഗികൾക്കും ഓണസമ്മാനമായി ഗ്രാമപഞ്ചായത്ത് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

 


മുക്കം: ഓണക്കാലത്ത് പാവപ്പെട്ടവർക്ക് ആശ്വാസമാവുക എന്ന ലക്ഷ്യത്തോടെ 

 കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കും ടി.ബി രോഗികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

 ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ  അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി  ചെയർപേഴ്സൺമാരായ ആയിഷ ചേലപ്പുറം, മറിയം കുട്ടിഹസൻ, മെമ്പർമാരായ മജീദ് റിഹ്‌ല,ടി കെ അബൂബക്കർ, യുപി മമ്മദ്, ഫാത്തിമ നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



പടo:

Post a Comment

0 Comments