Ticker

6/recent/ticker-posts

ജീവിതോത്സവം പരിപാടി സേക്രസ് ഹാർഡ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽ ഉദ്ഘാടനം ചെയ്തു

 


തിരുവമ്പാടി:  ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും പുതുവഴിയിലൂടെ ചിട്ടപ്പെടുത്തി വി ദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആത്മഹത്യാപ്രവണത, അക്രമ വാസന എന്നിവ നിർമ്മാജനം ചെയ്യുക എന്ന ലക്ഷ്യത്തോടെഎൻഎസ്എസ് ഹയർസെക്കൻഡറി വിഭാഗം  ആരംഭിച്ച ജീവിതോത്സവം പരിപാടി സേക്രസ് ഹാർഡ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽ  ഉദ്ഘാടനം ചെയ്തു.21 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവർത്തനാധിഷ്ഠിതമായ ചലഞ്ചുകൾ ഉൾപ്പെടുത്തിയാണ് ജീവിതോത്സവം പരിപാടി ക്രമപ്പെടുത്തിയിരിക്കുന്നത്. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ  ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ് എന്നിവർ പ്രസംഗിച്ചു.എൻഎസ്എസ് ലീഡർമാരായ ജോൺ ജോസഫ് ഷാജി,ദിജ്വിക്ത,ആൽഫി മാനുവൽ,വിനായക് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments