Ticker

6/recent/ticker-posts

പൊലുകുന്നത്ത് പുളിക്കൽ ആമിനക്കുട്ടി മെമ്മോറിയൽ അംഗൻവാടി ഇന്ന് നാടിന് സമർപ്പിക്കും

 


ഇരുപത്തി ആറാമത്തെ അംഗൻവാടിക്കും സ്വന്തം കെട്ടിടം


ചിരകാല സ്വപ്നം യാഥാർത്ഥ്യമായി


പൊലുകുന്നത്ത് പുളിക്കൽ ആമിനക്കുട്ടി മെമ്മോറിയൽ

അംഗൻവാടി ഇന്ന് നാടിന് സമർപ്പിക്കും


മുക്കം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമായി. 16 വാർഡുകളുള്ള പഞ്ചായത്തിൽ മൊത്തം 26 അംഗൻവാടികളാണുള്ളത്. ഇതിൽ പൊലുകുന്നത്ത് അംഗൻവാടിക്ക് കുടി കെട്ടിടം യാഥാർത്ഥ്യമായതോടെയാണ് മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമായത്. 22 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുളിക്കൽ ആമിനക്കുട്ടി മെമ്മോറിയൽ അംഗൻവാടിക്ക്

കെട്ടിടം യാഥാർത്ഥ്വമായത്. ചുറ്റുമതിൽ നിർമ്മാണത്തിന് 10 ലക്ഷം രുപ കൂടി ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. നേരത്തെ അംഗൻവാടിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ പണം കണ്ടെത്തുകയായിരന്നു. നിലവിൽ അംഗൻവാടി പ്രവർത്തിച്ചിരുന്ന പൊലുകുന്നത്ത് സാംസ്കാരിക നിലയത്തിൽ പ്രാണി ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി പുതിയ കെട്ടിട നിർമ്മാണവുമായി മുന്നിട്ടിറങ്ങിയത്.പുതിയ കെട്ടിടം ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും

Post a Comment

0 Comments