*.*
തോട്ടുമുക്കം:" നീതി ഔദാര്യമല്ല അവകാശമാണ്" എന്ന മുദ്രവാക്യമുയർത്തിക്കൊണ്ട് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് തോട്ടുമുക്കത്ത് സമുചിതമായ സ്വീകരണം നൽകുന്നു.മതേതരത്വ ഭരണഘടന സംരക്ഷണം ഉറപ്പു വരുത്തുക, ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾ തടയുക, കർഷക ദ്രോഹ ഭൂനിയമങ്ങൾ പരിഷ്കരിക്കുക, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച തടയുക, വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ:രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര യുടെ പ്രയാണം ഒക്ടോബർ 13ന് കാസർഗോഡ് നിന്ന് ആരംഭിച്ച് കേരളത്തിലെ വിവിധ രൂപത കളിലൂടെ ജനകീയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഒക്ടോബർ 24 ന് തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് മാർച്ചോടെസമാപിക്കുന്നു.
അവകാശ സംരക്ഷണ യാത്രയുടെ താമരശ്ശേരി രൂപതയിലെ പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 16ന് മൂന്ന് മണിയോടെ തോട്ടുമുക്കത്ത് എത്തിച്ചേരുന്ന യാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം ഫൊറോന ഡയറക്ടർ ഫാദർ ബെന്നി കാരക്കാട്ട്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഘാടകസമിതിക്ക് രൂപം നൽകി. വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. താമരശ്ശേരി രൂപത പ്രസിഡണ്ട് ഡോ. ചാക്കോ കാളം പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാദർ ജിജോ മേലാട്ട് രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ വൈസ് പ്രസിഡണ്ട് പ്രിൻസ് തിനംപറമ്പിൽ സെക്രട്ടറിമാരായ ടോമി ചക്കിട്ട മുറിയിൽ സാബു വടക്കേപടവിൽ ഫൊറോന പ്രസിഡണ്ട് ജയിംസ് തൊട്ടിയിൽ കെ കെ ജോർജ് സിബി വെള്ളിയെപ്പിള്ളി തോമസ് മുണ്ടപ്ലാക്കൽ ജനീഷ് നിരപ്പത്ത് ജിയോ വെട്ട്കാട്ടിൽ സെബാസ്റ്റ്യൻ പൂവത്തും കുടിയിൽ മാത്യു ചൂരപ്പൊയ്കയിൽ സുനിൽ പൂവത്തുങ്കൽ ബിജി കുറ്റിക്കാട്ടിൽ ജോർജ് നാഗപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു

0 Comments