Ticker

6/recent/ticker-posts

ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിനോദയാത്രയൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്


 ഏത് മൂഡ് ; ഊട്ടി മൂഡ്


ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഊട്ടിയിലേക്ക് വിനോദയാത്രയൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്



മുക്കം: വീടകങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി വിദ്യാർത്ഥികളും അവരെ ശുശ്രൂഷിക്കാനായി തങ്ങളുടെ ജീവിതം തന്നെ മാറ്റി വെച്ച രക്ഷിതാക്കളും ഉൾപ്പെടെ  ഒരു പകൽ മുഴുവൻ യാത്രയിലും വിനോദത്തിലുമേർപ്പെട്ടപ്പോൾ അവർക്ക് ലഭിച്ചത് അതിരുകളില്ലാത്ത സന്തോഷദിനം.

കൂട്ട് കൂടാനും, ഉല്ലസിക്കാനും, അകലത്തിന്റെ വേലിക്കെട്ടുകളെല്ലാം മറക്കാതെ മറക്കുകയായിരുന്നു അവർ. പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ വഴിമാറുകയായിരുന്നു.

 വീടകങ്ങളിൽ തളക്കപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസമായത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് .സുമനസുകളിൽ നിന്നാണ് യാത്രക്കാവശ്യമായ പണം കണ്ടെത്തിയത്.

ഭിന്നശേഷിക്കാരായ 50ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമടക്കം 100 ഓളം പേരാണ് 2 ബസ്സുകളിലായി കൊടിയത്തൂരിൽ ഊട്ടിയിലേക്ക്

യാത്ര ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് എന്നിവർ ഒരു വാഹനത്തിലും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത് എന്നിവർ രണ്ടാമത്തെ വാഹനത്തിലും യാത്രക്ക് നേതൃത്വം തൽകി. 

പാട്ടും കളികളും ആവേശമായപ്പോൾ ജനപ്രതിനിധികളും അതിൻ്റെ ഭാഗമായതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശകൊടുമുടി കയറി. * 

വിദ്യാർത്ഥികൾ പാട്ടു പാടുമ്പോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ അതിൻ്റെ ഭാഗമായി മാറുകയായിരുന്നു. *

ഊട്ടിയിലെ കർണ്ണാടക ഗാർഡനും ടീ ഫാക്ടറിയും യാത്രക്കിടയിലെ വഴിയോര കാഴ്ചകളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമാണ് സമ്മാനിച്ചത്  *  യാത്രയുടെ ഫ്ലാഗ് ഓഫ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ആയിഷ ചേലപ്പുറത്ത്, വി.ഷംലൂലത്ത്,  പരിവാർ ഭാരവാഹികളായ

അബ്ദുൽ അസീസ് കാരക്കുറ്റി, മുഹമ്മദ് സൈഗോൻ,ബഷീർ കണ്ടങ്ങൾ, കരീം പൊലുകുന്നത്ത്  

തുടങ്ങിയവർ സംബന്ധിച്ചു. 

കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ടങ്കിലും മനസിന് ഏറെ സന്തോഷം നൽകിയ ഇത്തരമൊരു പദ്ധതി വേറെ ഉണ്ടായിട്ടില്ലന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. യാത്ര തങ്ങൾക്ക് മറക്കാനാവാത്ത ഒരു ദിനമാണ് നൽകിയതെന്ന് പങ്കെടുത്ത മുഴുവൻ ആളുകളും ഒരേ സ്വരത്തിൽ പറഞ്ഞു. 

 ഒരിക്കലും മറക്കാത്ത

സന്തോഷങ്ങൾ മാത്രം നിറഞ്ഞ ഒരു ദിവസത്തിൻ്റെ ഓർമകളുമായാണ് ഓരോരുത്തരും തിരിച്ചുള്ള യാത്രക്കായി വാഹനത്തിൽ കയറിയത്. അടുത്ത വർഷം കൂടുതൽ പുതുമകളാടെയുള്ള യാത്രക്ക് മഹാമാരികൾ ഒന്നും തടസ്സമാവരുതേ എന്ന പ്രാർത്ഥനയിലായിരുന്നു ഓരോരുത്തരും 



ചിത്രം:

Post a Comment

0 Comments