Ticker

6/recent/ticker-posts

വികസന കുതിപ്പിൻ്റെ 5 വർഷങ്ങൾ ; ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

 കൊടിയത്തൂർ: വികസന കുതിപ്പിൻ്റെ 5 വർഷങ്ങൾ ; ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു



മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കഴിഞ്ഞ 5 വർഷത്തെ വികസനനേട്ടങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു.

കൊടിയത്തൂർ ഗവൺമെന്റ് യുപി സ്കൂളിന് ഓപ്പൺ ഓഡിറ്റോറിയം, 

പഞ്ചായത്തിലെ 26 അംഗൻവാടികൾക്കും സ്വന്തം കെട്ടിടം, 

തോട്ടുമുക്കത്തും മുതപറമ്പിലും പുതിയ ആരോഗ്യ സബ് സെന്റർ, 

ഭവനരഹിതായ 129 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയത്, 

കാരക്കുറ്റി ലക്ഷം വീട് കോളനി നവീകരിച്ച് ഗ്രീനറിവില്ല എന്ന് നാമകരണം ചെയ്തത്, മാട്ടു മുറി രാജീവ നഗർ, മുതപ്പറമ്പ് നഗർ ഉൾപ്പെടെ കോളനികൾ നവീകരിച്ച് നാട്ടുകാർക്കായി സമർപ്പിച്ചത്, 

പഞ്ചായത്തിലെ 

മുഴുവൻ വൃക്ക രോഗികൾക്കും ഓരോ മാസവും ഡയാലിസിസ് കിറ്റ് നൽകി വരുന്നത്, 

 പട്ടയം ഇല്ലാതിരുന്ന 79കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയത്, 

ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ കാരക്കുറ്റിയിൽ നീന്തൽകുളം യാഥാർത്ഥ്യമാക്കിയതിനൊപ്പം കാരശ്ശേരി- കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുപ്പം കണ്ടി റോഡും കാരക്കുറ്റി ഗ്രൗണ്ട് യംഗ് സ്റ്റാർ ക്ലബിൻ്റെ സഹകരണത്തോടെ കൂടുതൽ സ്ഥലമേറ്റെടുത്ത് ഇലവൻസ് കോർട്ട്, പൊറ്റമ്മൽ ഗ്രൗണ്ട്, ശ്വാസ് ക്ലിനിക്കിന് പുതിയ കെട്ടിടം ഉൾപ്പെടെയുള്ള വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ അടങ്ങുന്ന ഡോക്യുമെൻ്ററിയാണ് തയ്യാറാക്കിയത്. 

 കൊടിയത്തുർ ജി.എം.യു പി സ്കൂളിൽ 

എല്ലാ ക്ലാസ് മുറികളിലും ശുദ്ധജല സംവിധാനമൊരുക്കിയതും 

ഗവൺമെന്റ് എൽപി, യുപി സ്കൂളുകളിൽ പുതിയ കെട്ടിട നിർമ്മാണവും  നവീകരണവും 

പന്നിക്കോട് എ യു പി സ്കൂളിലെ ടോയ്‌ലറ്റ് സമുച്ചയം, തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ കമ്പ്യൂട്ടർ ലാബ്,

തോട്ടുമുക്കം കൈതപ്പൊയിൽപുതിയ കുടിവെള്ള പദ്ധതിയും ചാലക്കൽ, മാടാമ്പി, പാറമണ്ണിൽ, കൂവപ്പാറ കുടിവെള്ള പദ്ധതികളുൾപ്പെടെ, നിരവധി  കുടിവെള്ള 

നവീകരണവും നടത്തിയത്

എല്ലാ വാർഡുകളിലും പുതിയ നിരവധി റോഡുകൾ നിർമ്മിക്കുകയും നിലവിലുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കുകുകയും ചെയ്തതും മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്കായി ജില്ലയിൽ തന്നെ സ്വന്തമായി കെട്ടിടമുള്ള 

എം സി എഫും യാത്രക്കാർക്കായി.

 ടേക്ക് എ ബ്രേക്ക് വഴിയോര hവിശ്രമകേന്ദ്രവും യാഥാർത്ഥ്യമാക്കാനായതുമുൾപ്പെടെയുള്ള പദ്ധതികളും ഡോക്യുമെൻ്ററിയിലുണ്ട്.

      ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പ്രകാശന കർമം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഡോക്യുമെൻ്ററിയുടെ സംവിധായകൻ സി.ഫസൽ ബാബു, ക്യാമറമാൻ ജി.എൻ ആസാദ് മറ്റ് പിന്നണി പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

 സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, മുൻ പ്രസിഡൻ്റ വി.ഷംലൂലത്ത്, സെക്രട്ടറി ഒ.എ അൻസു പഞ്ചായത്ത് മെമ്പർമാരായ യു.പി മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, ടി.കെ അബൂബക്കർ, എം.ടി റിയാസ്, കെ.ജി സീനത്ത്, ഫാത്തിമ നാസർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments