Ticker

6/recent/ticker-posts

കാർഷിക യന്ത്രങ്ങൾ 40% മുതൽ 80% വരെ സബ്‌സിഡിയോടെ സ്വന്തമാക്കാം* 📡

 *


കാർഷിക മേഖലയിൽ നൂതന യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'സ്മാം' (SMAM) പദ്ധതിയിലേക്ക് 2025-26 സാമ്പത്തിക വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. 


കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ കർഷകർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ 2025 ഡിസംബർ 31 മുതൽ അപേക്ഷകൾക്കായി തുറന്നു കൊടുക്കും. *താത്പര്യമുള്ളവർക്ക് 

https://agrimachinery.nic.in/index

 https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി ഡിസംബർ 31 മുതൽ ഓൺലൈൻ ആയി* *അപേക്ഷിക്കാം*

കാർഷിക ഉപകരണങ്ങളും വിളവെടുപ്പിന് ശേഷമുള്ള മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കുകയാണ് പദ്ധതി വഴി ചെയ്യുന്നത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഓരോ ഉപകരണത്തിന്റെയും നിബന്ധനകൾക്കനുസരിച്ച് 40 ശതമാനം മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വ്യക്തികൾക്ക് പുറമെ കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവർക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ അഥവാ കസ്റ്റം ഹയറിങ് സെൻ്ററുകൾ ആരംഭിക്കുന്നതിനായി പദ്ധതി തുകയുടെ 40 ശതമാനം വരെ സാമ്പത്തിക സഹായവും സർക്കാർ നൽകുന്നുണ്ട്.യന്ത്രവൽക്കരണം കുറവായ പ്രദേശങ്ങളിൽ ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 24 ലക്ഷം രൂപ വരെ സഹായമായി ലഭിക്കും. 


അപേക്ഷകർ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, നിലവിലെ വർഷത്തെ കരം അടച്ച രസീത് അല്ലെങ്കിൽ പാട്ടക്കരാർ, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് എന്നിവ രജിസ്ട്രേഷൻ സമയത്ത് കരുതേണ്ടതാണ്. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും കർഷക ഗ്രൂപ്പുകൾ പാൻ കാർഡും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി പാലക്കാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി നേരിട്ടോ 7034324287, 9495135808, 9400871570, 7012854102,  9383471479 എന്നീ ഫോൺ നമ്പറുകൾ വഴിയോ അല്ലെങ്കിൽ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം.


📡

Post a Comment

0 Comments