Ticker

6/recent/ticker-posts

ലോകത്തിലെ അപകടകാരികളായ 10 ജീവികൾ; ഒന്നാമനെ അറിഞ്ഞാൽ ഞെട്ടും*

 **



*



ലോകത്തിലെ ഏറ്റവും കൂടുതൽ അപകടകാരികളായ ജീവികളെയാണ് ചുവടെ നൽകിയിരിക്കുന്നത്. ഏറ്റവുമാധികം മനുഷ്യ ജീവനെടുക്കുന്ന ജീവികളെയാണ് അപകടകാരികളായി കണക്കാക്കുന്നത്. കരടി മുതൽ മുതല വരെ ഈ കൂട്ടത്തിലുണ്ട്.


*10. കരടി*


750 കിലോഗ്രാമാണ് കരടിയുടെ ഭാരം. പല്ല്, പാദം എന്നിവ ഉപയോഗിച്ചാണ് ശത്രു ജീവിയെ വീഴ്ത്തുന്നത്. 5-10 പേർ വരെ ഓരോ വർഷവും കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്.


*9. സ്രാവ്* 


1900 കിലോ ഗ്രാമാണ് സ്രാവുകളുടെ സാധാരണ ഭാരം. പല്ലാണ് ഇവയുടെ പ്രധാന ആയുധം. 100 മുതൽ 120 വരെ ആളുകളാണ് ഓരോ വർഷവും സ്രാവുകൾ മൂലം കൊല്ലപ്പടുന്നത്.


*8. ജെല്ലിഫിഷ്*


ഒരു ജെല്ലി ഫിഷിന്റെ ഭാരം 200 കിലോഗ്രാം വരെയാണ്. വിഷം ഉപയോഗിച്ചാണ് ജെല്ലി ഫിഷ് ഇരകളെ പിടിക്കുന്നത്. ഓരോ വർഷവും 100 മുതൽ 120 പേർ വരെ ജെല്ലി ഫിഷിന്റെ ഇരകളാകുന്നു.


*7. ഹിപ്പൊപൊട്ടാമസ്*


കാണുമ്പോൾ പാവമെന്ന് തോനുമെങ്കിലും ആളൊരു ഭീകരനാണ്. 3200 കിലോഗ്രാമാണ് ഹിപ്പോ പൊട്ടാമസിന്റെ ഭാരം. പല്ലാണ് പ്രധാന ആയുധം. 100 മുതൽ 150 പേരുടെയെങ്കിലും മരണത്തിന് ഓരോ വർഷവും ഹിപ്പോ കാരണമാകാറുണ്ട്.


*6. ആന*


മലയാളികൾക്ക് ആനകളോട് ഏറെ പ്രിയമാണ് എന്നാൽ ലോകത്തെ അപ്രകടകാരികളായ ജീവികളിൽ 6ആം സ്ഥാനാത്താണ് ആന.  5400 കിലോഗ്രമാണ് ആനയുടെ ഭാരം. കാലും കൊമ്പും ഉപയോഗിച്ചാണ് ാന് അക്രമിക്കുക. 300 മുതൽ 500 പേർവരെ ഓരോ വർഷവും കൊല്ലപ്പെടുന്നു.


*5. മുതല*


1200 കിലോഗ്രാം ഭാരമുള്ള മുതലകളുടെ പ്രധാന ആയുധം പല്ലാണ്. 600 മുതൽ 800 പേർ വരെ മുതലയുടെ ആക്രമണത്തിൽ ഓരോ വർഷവും കൊല്ലപ്പെടുന്നു.


*4. സിംഹം*


പൊതുവെ ശാന്ത പ്രകൃതക്കാരായി കണക്കാക്കപ്പെടുന്ന മൃഗമാണ് സിംഹം. എന്നാൽ 800 മുതൽ 900 പോർ വരെ സിംഹത്തിന്റെ ആക്രമണത്തിനിരയായി ഓരോ വർഷവും കൊല്ലപ്പെടുന്നുണ്ട്. പല്ലും പാദങ്ങളുമാണ് ഇവ ഇരയെ പിടിയ്ക്കാനും ആക്രമിക്കാനും ഉപയോഗിക്കുന്നത്. 350 കിലോഗ്രാമാണ് ഒരു സിംഹത്തിന്റെ ഏകദേശ ഭാരം.


*3. തേൾ*


വെറും 60 മുതൽ 80 ഗ്രാം വരെ മാത്രമേ ഭാരമുള്ളൂ എങ്കിലും തേൾ ആളൊരു കൊലയാളിയാണ്.

വിഷം ഉപയോഗിച്ചാണ് തേൾ ആക്രമിക്കുക. 1000 മുതൽ 2000 പേർ വരെ ഓരോ വർഷവും തേളിന്റെ വിഷപ്രയോഗത്താൽ കൊല്ലപ്പെടുന്നുണ്ട്.


*2. വിഷ പാമ്പ്*


20 kg വരെയാണ് ഒരു സാധാരണ വിഷ പാമ്പിന്റെ ഭാരം. 100 – 120000 പേർ വരെ ഇവയുടെ വിഷം ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്.


*1. കൊതുക്*


ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന അപകടകാരികളിൽ ഒന്നാം സ്ഥാനം ഇത്തിരി കുഞ്ഞൻമാരായ കൊതുകുകൾക്കാണ്. വെറും 2.5 മില്ലി ഗ്രാം മാത്രം ഭാരമുള്ള കൊതുകുകൾ 23 ലക്ഷത്തിലേറെ പേരെുടെ മരണത്തിനാണ് ഓരോ വർഷവും കാരണമാകുന്നത്.


♦️♦️♦️®️♦️♦️♦️

Post a Comment

0 Comments