Ticker

6/recent/ticker-posts

പനമ്പ്ലാവ് പുഴയിൽ മാലിന്യം കലർത്തി

 





തോട്ടുമുക്കം : പനമ്പ്ലാവ് പാലത്തിന് സമീപം സാമൂഹ്യവിരുദ്ധർ പുഴയിൽ മാലിന്യം കലർത്തി. 

ധാരാളം കുടിവെള്ള പദ്ധതികൾ ഈ പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. 

പുഴയിൽ ആരും ഇറങ്ങരുത് ജലം മലിനമാണ്



 ഇന്നലെ രാത്രി ഇരുട്ടിന്റെ മറവിലാണ് പുഴയിലേക്ക് മാലിന്യം നിക്ഷേപിച്ചത്.

 രാസ മലിനമാണോ, കക്കൂസ് മാലിന്യമാണോ എന്നുള്ള കാര്യത്തിൽ വിദഗ്ധ പരിശോധനകൾ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുള്ളൂ.

 പുഴയിൽ ബണ്ട് ഇട്ടതുകൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് കുറവാണ് അതുകൊണ്ടുതന്നെ മാലിന്യം പുഴയിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്.



പനമ്പ്ലാവ് പുഴ ഒഴുകിയെത്തുന്നത് തോട്ടുമുക്കം അങ്ങാടിക്ക് സമീപത്തോടെ ഒഴുകുന്ന പുഴയിലേക്കാണ്, ഈ പുഴ ചെന്ന് ചേരുന്നത് അരീക്കോട് ചെറുപുഴയിലേക്കും ഇവിടെയെല്ലാം ധാരാളം കുടിവെള്ള പദ്ധതികൾ ഉണ്ട്.


ബന്ധപ്പെട്ട അധികാരികളും പോലീസുമെല്ലാം സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment

0 Comments