കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. പൂവാറൻ തോട് ഗവൺമെന്റ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബോബി ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോയ് ആക്കേൽ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ, വാർഡ് മെമ്പർ സജയ് എം കെ, ആയിഷാബി ഷിയാസ്, എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ പി കെ ദേശീയ വിരവിമുക്ത ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, സ്കൂൾ പ്രധാന അധ്യാപിക പി.ടി ലതിക,പി.ടി.എ പ്രസിഡണ്ട് പ്രനൂപ് എം.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അധിഷ്.പി, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ബിന്ദു.കെ,ഹസ്മി അബ്ബാസ്, അനഘ സി എന്നിവർ നേതൃത്വം നൽകി. ആശ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

0 Comments