Ticker

6/recent/ticker-posts

പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ ജനോപകാരപ്രദമാകുന്നില്ല*,.... *മലയോര മേഖല KSRTC ഫോറം*

 *


തിരുവമ്പാടി: 

 തൃശ്ശൂർ ഷോർണൂർ പട്ടാമ്പി പെരിന്തൽമണ്ണ മഞ്ചേരി മുക്കം താമരശ്ശേരി റൂട്ടിൽ പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ സ്റ്റോപ്പ് കുറച്ച് ഓടുന്നതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലന്ന് ,കെഎസ്ആർടിസി മലയോര മേഖല ഫോറം പ്രവർത്തകർ പറഞ്ഞു


 പ്രീമിയം ബസ്സുകൾ നിലവിൽ സ്റ്റോപ്പ് കുറച്ചാണ് ഓടുന്നത് 

 നേരത്തെ ഓടിയിരുന്ന സൂപ്പർഫാസ്റ്റ് ബസുകൾക്ക് മികച്ച കളക്ഷൻ ലഭിച്ചിരുന്നു എന്നാൽ പ്രീമിയും ബസ്സുകൾ വന്നതോടുകൂടി യാത്രകാർ ക് ബസുകൾ ഉപകാരപ്പെടുന്നില്ല   എന്നാൽ സൂപ്പർഫാസ്റ്റ് ബസ്റ്റുകൾ പിൻവലിച്ച് പ്രീമിയം ബസ്സുകൾ വന്നതോടുകൂടി പ്രധാന സ്റ്റോപ്പുകൾ മാത്രമേ പ്രീമിയം ബസ്സുകൾ ആളെ എടുക്കാൻ നിർത്തുന്നുള്ളൂ

 വയനാട് ജില്ലയിൽ നിന്നും താമരശ്ശേരി മഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ തെക്കൻ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ സൂപ്പർഫാസ്റ്റ് ബസുകൾക്ക് ബദൽ പ്രീമിയം ബസുകൾ ആക്കി മാറ്റിയതിനു ശേഷം കളക്ഷൻ കുത്തനെ കുറഞ്ഞത് ആയിട്ടാണ് പത്രവാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് 

 കൂടാതെ കോഴിക്കോടിന്റെ  മലയോര  മേഖലയിലേക്കും നിലവിൽ പ്രീമിയം ബസുകൾ ആവശ്യമില്ല മലയോര മേഖല ഉൾപ്പെടുന്ന മലപ്പുറം കോഴിക്കോട് ജില്ലാ മേഖലകളിൽ ജനപ്രിയ ബസ്സുകൾ ആണ് ആളുകൾക്ക് താല്പര്യ ടൗൺ ടു ടൗൺ ഫാസ്റ്റ് പാസഞ്ചർ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി വിവിധ സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റാനും ഇറക്കാനും മേൽപ്പറഞ്ഞ പ്രകാരമുള്ള ബസ്സുകൾ ആണ് അനുയോജ്യം എന്നിരിക്കെ...

സ്വകാര്യ ബസ്സുകളെ സഹായിക്കാൻ വേണ്ടി 


 സൂപ്പർഫാസ്റ്റ് ഇനത്തിൽ പെട്ടവ പിൻവലിച്ച് പ്രീമിയം ബസ്സുകൾ ഇറക്കുന്നത് കെഎസ്ആർടിസി ബസ് യാത്രക്കാർക്ക്  ബുദ്ധിമുട്ട് ഉണ്ടാക്കുന്നു..


 കോഴിക്കോട് മലപ്പുറം ജില്ലകളിലെ കെഎസ്ആർടിസി മലയോര മേഖല ഫോറം പ്രവർത്തകർ മേൽ വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കാണാൻ തീരുമാനിച്ചു..

Post a Comment

0 Comments