വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ വായനാവാരാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വിശിഷ്ടാതിഥിയായ ശ്രീ. ലുഖ്മാൻ അരീക്കോട് നിർവഹിച്ചു. വിദ്യാർത്ഥിനി ലിയ മെഹറിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലാസിൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനാവാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ, അക്കാദമിക് കലണ്ടർ എന്നിവയുടെ പ്രകാശന കർമ്മവും നടന്നു. കൂടാതെ 'ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക്', 'അമ്മ വായന' തുടങ്ങിയ നൂതന പദ്ധതികൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു.
പി.ടി.എ പ്രസിഡൻ്റ് റഷീദ് വട്ടപറമ്പൻ, പ്രധാനധ്യാപിക ബീഗം മെഹ്ജബീൻ, സ്റ്റാഫ് സെക്രട്ടറി ഡോ. ഷബീർ കെ., വിദ്യാരംഗം കൺവീനർ വിലാസിനി, അധ്യാപകരായ ഡോ. ദിവ്യ, ജിനീഷ്, ജിഷ, മുർഷിദ, നസിയ ബീഗം എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളായ ഹംന റബാബ്, അഖ്സ സണ്ണി, ധന്യ, ശ്രീനിയ എന്നിവരും ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും അരങ്ങേറി.



0 Comments