Ticker

6/recent/ticker-posts

മമതയ്ക്ക് വന്‍ തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

 **



ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പേരും ഔദ്യോഗിക ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. പാര്‍ട്ടിയുടെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കമ്മീഷന്റെ ഈ ഇടക്കാല ഉത്തരവ്. ഇരുവിഭാഗങ്ങളും പാര്‍ട്ടിക്ക് മേല്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് വിശദമായ പരിശോധന ആവശ്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഈ നടപടി.തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നവും തെരഞ്ഞെടുക്കാവുന്നതാണ്. ഇന്ന് രാവിലെ 11 മണിക്ക് മുമ്പ് പുതിയ പേരും ചിഹ്നവും തെരഞ്ഞെടുത്ത് അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള പത്രികാപരിശോധന ഇന്ന് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.


ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ പൂക്കളും പുല്ലും ചിഹ്നവുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി രണ്ടായി പിളര്‍ന്നിരുന്നു. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും പാര്‍ട്ടി പേരും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

📡🔮

Post a Comment

0 Comments