ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് പ്രശസ്ത കന്നട നടന്‍ അനന്ത് നാഗിന് 2024 ലെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും.
'ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന്' പിഐബി എക്‌സില്‍ കുറിച്ചു
ഫാൽക്കെ അവാർഡ് ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനിനെ അഭിനന്ദിച്ചു. ടഅനന്ത് നാഗ് ജിക്ക് ദാദ സാഹേബ് ഫാല്‍ക്കെ അവാർഡ് ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദശാബ്ദങ്ങളായി, അദ്ദേഹത്തിന്റെ അനായാസമായ അഭിനയവും, വൈവിധ്യവും, പ്രതിഭയും ഇന്ത്യൻ സിനിമയിലും, പ്രത്യേകിച്ച് കന്നഡ സിനിമയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തീർച്ചയായും ഒരു മികച്ച കലാകാരന് ലഭിക്കേണ്ട അർഹമായ അംഗീകാരമാണിത്'. -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
➖➖➖➖➖➖➖➖➖➖

0 Comments