Ticker

6/recent/ticker-posts

_കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം_*

 




*_കൂടരഞ്ഞി_* : കൂമ്പാറ–മരഞ്ചാട്ടി റോഡിൽ ബദാംചോട് ഇറക്കത്തിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽനിന്ന് മടങ്ങുകയായിരുന്ന ട്രാവലറാണ് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.


മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികൾ ഉൾപ്പെടെ 18 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ അഗ്‌നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.


അപകടവിവരമറിഞ്ഞ് നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തെ തുടർന്ന് കൂമ്പാറ–മരഞ്ചാട്ടി റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

0 Comments