കൂടരഞ്ഞി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സമ്പൂർണ്ണ അദാലത്തിൽ യു.ഡി.ഐ.ഡി (UDID) കാർഡ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബോബി ഷിബു പൈമ്പിള്ളിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ജോർജുകുട്ടി കക്കാടംപൊയിൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയിംസ് വേളാശേരിൽ,ആയിഷാബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് വട്ടപ്പറമ്പിൽ,ദീപ പോൾ, പി.വി.സാദിഖ്,മെഡിക്കൽ ഓഫീസർ ഡോ . ദിവ്യ പി.കെ, തസ്ലിന എൻ.പി ( CDPO) സമ്പ്ന പി (ICDS സൂപ്പർ വൈസർ) ജിഷോ ജെയിംസ് (കേരള സാമൂഹ്യ സുരക്ഷാ മിഷൻ) റീന ബേബി (സി.ഡി.എസ്.ചെയർപേഴ്സൺ)അംഗനവാടി ജീവനക്കാരും ഫാമിലി ഹെൽത്ത് സെൻ്റെർ ജീവനക്കാരും പങ്കെടുത്തു. തിരുവമ്പാടി,കൂടരഞ്ഞി പഞ്ചായത്തിൽ നിന്നുള്ള അർഹരായ നിരവധി ആളുകൾ അദാലത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റി .

0 Comments