Ticker

6/recent/ticker-posts

ജി യു പി സ്കൂൾ തോട്ടുമുക്കം ആട്ടവും പാട്ടും രക്ഷിതാക്കളുടെ ശില്പ ശാല



തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ അക്കാദമിക പ്രവർത്തങ്ങളുടെ ഭാഗമായി പ്രീ പ്രൈമറി രക്ഷിതാക്കളുടെ ശില്പ ശാല" ആട്ടവും പാട്ടും" സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ. അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി അമ്പിളി (ബി ആർ സി ട്രൈനെർ മാവുർ )രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്‌ അവതരിപ്പിച്ചു. ശ്രീമതി സിജി കുറ്റി കൊമ്പിൽ (വാർഡ് 5 മെമ്പർ )ശ്രീമതി സഫിയ (സി ആർ സി കോർഡിനേഷൻ )ശ്രീമതി ജിഷ പ്രകാശ് (എം പി ടി എ പ്രസിഡന്റ്‌ )ശ്രീമതി ഹണി മേരി സെബാസ്റ്റ്യൻ (സ്റ്റാഫ്‌ സെക്രട്ടറി )എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.ശ്രീ ശ്രീജിത്ത്‌ ആർ (ഹെഡ്മാസ്റ്റർ )പരിപാടിക്ക് സ്വാഗതവും, ശ്രീമതി സുനിത (പ്രീ പ്രൈമറി ടീച്ചർ )നന്ദിയും പറഞ്ഞു. രക്ഷിതാക്കളുടെ വിവിധ തരം പരിപാടികളും ഉണ്ടായിരുന്നു. പി ടി എ എം പി ടി എ, എസ് എം സി പ്രതിനിധികൾ മാതാപിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments