ഗ്രാമോത്സവമായി റോഡുകളുടെ ഉദ്ഘാടനം
തോട്ടുമുക്കം: 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ
പള്ളിത്താഴം വാർഡിൽ പ്രവൃത്തി പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു.
കൈതപ്പൊയിൽ - മുണ്ടാട്ടിൽ റോഡ്, താഴെ കൈതപ്പൊയിൽ - വല്ലയിൽ റോഡ്, കൈതപ്പൊയിൽ - നെല്ലിക്കുന്നേൽ റോഡ്, മേടരഞ്ഞി - പാറമ്മൽ റോഡ് എന്നീറോഡുകളാണ് ഉദ്ഘാടനം ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വികസന സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ എ അൻസു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

0 Comments