*
ജീറോഡ്: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിത കുടുംബങ്ങളെ സഹായിക്കുന്നതിന് ഗോതമ്പറോഡ് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൈമാറി.
എ.എം.ഐ കമ്മിറ്റി കണ്‍വീനര്‍ സാലിം ജീറോഡ് ജമാഅത്തെ ഇസ്ലാമി യൂണിറ്റ് പ്രസിഡണ്ട് പി അബ്ദു സത്താര്‍ മാസ്റ്റര്‍ക്ക് സംഖ്യ കൈമാറി. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സന്നദ്ധസേവകനായി പങ്കെടുത്ത ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകന്‍ അഞ്ചൂം അനുഭവങ്ങള്‍ പങ്കുവെച്ചു. എ.എം.ഐ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, മഹല്ല് ഖതീബ് ആദില്‍ ചൂനൂര്‍ എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ദുരിതമനുഭവിക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്കുള്ള ഒരു മാസത്തെ ഭക്ഷണ ചിലവ് മുപ്പതിനായിരം രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്.
ഫോട്ടോ.
എ.എം.ഐ ജീറോഡിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക ജമാഅത്തെ ഇസ്ലാമി യൂണിറ്റ് പ്രസിഡണ്ട് പി അബ്ദു സത്താര്‍ മാസ്റ്റര്‍ക്ക് സാലിം ജീറോഡ് കെമാറുന്നു.
0 Comments