*
കോഴിക്കോട്: ബി.ജെ.പി. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റായി സജീവ് ജോസഫ് തിരുവമ്പാടിയെ റൂറൽ ജില്ലാ പ്രസിഡൻ്റ് ടി. ദേവദാസ് നാമനിർദ്ദേശം ചെയ്തു.
തിരുവമ്പാടിയിൽ നിന്ന് ഇതാദ്യമായാണ് ഒരാൾ ബി. ജെ. പി. ജില്ലാ നേതൃത്വത്തിൽ എത്തുന്നത്.
കെ. രെജിനേഷ് ബാബു, ഗിരീഷ് തേവള്ളി, എൻ.പി.രാംദാസ് എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ.
സി.ടി. ജയപ്രകാശാണ് ജില്ലാ ട്രഷറർ.
വൈസ് പ്രസിഡൻറ് മാർ, സെക്രട്ടറിമാർ ഉൾപ്പെടെ 19 പുതിയ ഭാരവാഹികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
0 Comments