പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.ചെളിയിലും പറമ്പിലുമൊക്കെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പകർച്ചവ്യാധികളിൽ നിന്ന് ഉൾപ്പെടെ സംരക്ഷണം നൽകുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബൂട്ട്, ഗ്ലൗസ് എന്നിവയാണ് നൽകിയത്. പന്നിക്കോട് നടന്ന ചടങ്ങിൽ ഒൻപതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ ബാബു പൊലുകുന്ന് ,ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ,അസി. എഞ്ചിനീയർ ദീപേഷ്, സ്റ്റാഫ് അശോകൻ എന്നിവർ പങ്കെടുത്തു
പടം.
0 Comments