കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നവീകരണം പൂർത്തിയായ വിവിധ റോഡുകളുടെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു.
നിരവധി കുടുംബങ്ങൾക്കാശ്വാസമായ
കൊളായിപ്പൊയിൽ - കൊടിയത്തൂർ പാടം, അങ്ങാടിപ്പൊയിൽ - താളത്തിൽ, വില്ലേജ് ഓഫീസ് -കാവിൽ റോഡ്
എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
കൊളായിപ്പൊയിൽ - കൊടിയത്തൂർ പാടം, അങ്ങാടിപ്പൊയിൽ - താളത്തിൽ റോഡുകൾക്ക് 3 ലക്ഷവും
വില്ലേജ് ഓഫീസ് - കാമിൽ റോഡിന് 2 ലക്ഷവും വകയിരുത്തിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു റോഡുകളുടെ
ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ആയിശ ചേലപ്പുറത്ത് എന്നിവർ മുഖ്യാതിഥികളായി. ജാഫർ പുതുക്കുടി, ടി.ടി.അബ്ദുറഹ്മാൻ , കെ.എം.സി. വഹാബ്, റഫീഖ് കുറ്റിയോട്ട് , ഇ.കെ. മായിൻ , കെ.ടി.ഹമീദ്, ആബിദ ശാഹുൽ ഹമീദ്, പി.പി. സിദ്ദീഖ് ഹുസൈൻ, വി.കെ. സലാം, മുഹമ്മദ് മായത്തൊടിക , ബഷീർ കൊളായിൽ, എം.കെ.മുഹമ്മദ് , അബൂബക്കർ സുല്ലമി, കെ.ഇഷാഹിദ് എന്നിവർ സംസാരിച്ചു
0 Comments