✍️റിപ്പോർട്ടർ: ബാസിത് തോട്ടുമുക്കം
തോട്ടുമുക്കം: തരിയോട് വല്ലാക്കൽ നഫീസ എന്നവരുടെ വീടിന്റെ മേൽക്കൂരയുട ഒരു വശം ഉച്ചയോടെ തകർന്നു വീണു.. റൂമിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന കൈകുഞ്ഞ് അടക്കം അത്ഭുകരമായി രക്ഷപ്പെട്ടു. അപകടം നടക്കുമ്പോൾ പ്രദേശത്ത് നല്ല മഴ ഉണ്ടായിരുന്നു. വീടിന്റെ മേൽക്കൂര തകർന്നു വീഴുന്ന ശബ്ദം കേട്ട് വീടിന് അകത്തേക്ക് കുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ളവർ ഓടി എത്തിയതിനാൽ ആണ് കൈ കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിക്കുവാൻ സാധിച്ചത്.



0 Comments