ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കൈ കോർത്തു;
നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുന്നു
തോട്ടുമുക്കം: കൊടിയത്തുർ ഗ്രാമപഞ്ചായത്തിലെ നിരവധി കുടുംബങ്ങൾക്കാശ്വാസമായി കൈതപ്പൊയിൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു. 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾ സംയുക്തമായി 21 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വയറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തിക്കായി ഗ്രാമ പഞ്ചായത്ത് രണ്ടര ലക്ഷം രൂപയും വകയിരുത്തി. ശിവദാസൻ മാസ്റ്റർ, സുഭാഷ് കിളിഞ്ഞിലി ക്കാട്ട് എന്നിവർ കിണറും, ടാങ്കും നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നൽകുകയും ചെയ്തു. ഇതോടെ
മഴക്കാലത്ത് പോലും കുടിവെള്ളക്ഷാമനുഭവിക്കുന്ന പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുകയായിരുന്നു. 20 ൽ പരം കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ദിവ്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ എന്നിവർ പറഞ്ഞു. പദ്ധതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ നാടിന് സമർപ്പിക്കും
0 Comments