,
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലേയും കാരശ്ശേരി ഗ്രാമ പഞ്ചായത്തിലേയും നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമായ റോഡ് ഉദ്ഘാടനം ചെയ്തു. കാരശ്ശേരി- കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകളായ ഉണ്ണിമാേയിൻ ഹാജി റോഡ്,
കുറുപ്പംകണ്ടി സ്റ്റേഡിയം റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. കൊടിയത്തൂർ കാരക്കുറ്റി രണ്ടാം വാർഡിൽ പെട്ട റോഡാണിത്. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ്
ഉണ്ണിമാേയിൻ ഹാജി റോഡിൻ്റെ ഒന്നാം ഘട്ട കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചത്. കുറുപ്പുംകണ്ടി - സ്റ്റേഡിയം റോഡിന് ജില്ല - ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ നാസർ എസ്റ്റേറ്റ്മുക്ക്, എം.കെ നദീറ എന്നിവരനുവദിച്ച ഫണ്ടുമാണ് വകയിരുത്തി പ്രവൃത്തി നടത്തിയത്.
ഉണ്ണിമാേയിൻ ഹാജി റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബുവും
കുറുപ്പംകണ്ടി സ്റ്റേഡിയം റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറയും നിർവഹിച്ചു.
വാർഡ് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സി.പി ചെറിയ മുഹമ്മദ്
എം.എ അബ്ദുൽ അസീസ് ആരിഫ്, ശിഹാബ് മാട്ടമുറി ആമിന എടത്തിൽ, അഹമ്മദ് വി, സി വി അബ്ദുറഹ്മാൻ ഗിരീഷ് കാരക്കുറ്റി, അഹമ്മദ് കുട്ടി പൂളക്കതൊടി, എം.എ അബ്ദുറഹിമാൻ, ഉമ്മർ സുല്ലമി തുടങ്ങിയവർ സംസാരിച്ചു.
.
0 Comments