കൊടിയത്തൂര്‍:
ആതുരസേവന രംഗത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉപഹാരമായി പുറത്തിറക്കിയ പുതുക്കിയ ജനകീയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം താക്കോല്‍ കൈമാറി. ആംബുലന്‍സ് കണ്‍വീനര്‍ കെ.സി യൂസുഫ്, കൊടിയത്തൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് അബ്ദുറഹിമാന്‍ എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിയ ആംബുലന്‍സ് മാറ്റി, കേരള റജിസ്‌ട്രേഷനോടെ പുതിയ വാഹനമാണ് പുറത്തിറക്കിയത്. കൊടിയത്തൂര്‍ പഞ്ചായത്തിലും അയല്‍ പഞ്ചായത്തുകളിലുമുള്ള നൂറുകണക്കിന് നിര്‍ധന രോഗികള്‍ക്ക് സൗജന്യ സേവനം നിര്‍വഹിക്കുന്നത് വലിയ ആശ്വാസമായാണ്. പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ.എന്‍ നദീറ, റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, കെ.സി യൂസുഫ്, പി.കെ ഹാജറ, ജ്യോതി ബസു എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ
കൊടിയത്തൂര്‍ പഞ്ചായത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ആംബുലന്‍സിന്റെ സമര്‍പ്പണം പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം നിര്‍വഹിക്കുന്നു.
0 Comments