ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കൈ കോർത്തു;
തോട്ടുമുക്കം,കൈതപ്പൊയിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
തോട്ടുമുക്കം: കൊടിയത്തുർ ഗ്രാമപഞ്ചായത്തിലെ നിരവധി കുടുംബങ്ങൾക്കാശ്വാസമായി നിർമ്മിച്ച കൈതപ്പൊയിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ച. 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ
ഗ്രാമപഞ്ചായത്തും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 21 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വയറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തിക്കായി ഗ്രാമ പഞ്ചായത്ത് രണ്ടര ലക്ഷം രൂപയും വകയിരുത്തിയിരുന്നു.ശിവദാസൻ മാസ്റ്റർ വടക്കം പുറത്ത്, സുഭാഷ് കിളിഞ്ഞിലിക്കാട്ട് എന്നിവർ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് ഇരുപതിലധികം കുടുംബങ്ങൾക്കാശ്വാസമായ പദ്ധതി യഥാർത്ഥ്യമാക്കിയത്.മഴക്കാലത്ത് പോലും കുടിവെള്ള ക്ഷാമ മനുഭവിക്കുന്ന പ്രദേശമാണിത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി.സ്റ്റാൻ്റിംഗ് കമ്മറ്റി
ചെയർമാൻമാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറം,
മറിയംകുട്ടി ഹസ്സൻ, പഞ്ചായത്തംഗം
ഫാത്തിമ നാസർ, ഷിജിമോൻ കിളിഞ്ഞിക്കാട്ട്, സുജടോം, അബ്ദു തിരുനിലത്ത്, പോൾ ആന്റണി, അബൂട്ടി വളപ്പിൽ, വൈ.പി അഷ്റഫ്, ധന്യ ബാബുരാജ്, റോജൻ കള്ള് കാട്ടിൽ, ഷാഫി വേലിപ്പുറവൻ, തുടങ്ങിയവർ സംസാരിച്ചു. പദ്ധതിക്കായി
സ്ഥലം സൗജന്യമായി വിട്ടു നൽകിയ ശിവദാസൻ മാസ്റ്റർ വടക്കം പുറത്ത്, സുഭാഷ് കിളിഞ്ഞിലിക്കാട്ട്, എന്നിവരെയും പദ്ധതി ഏറ്റെടുത്ത് നടത്തിയ കോൺട്രാക്ടർ വി.കെ അനീഷിനേയും ചടങ്ങിൽ
ആദരിച്ചു
പടം :
0 Comments