*വത്തിക്കാന്‍ സിറ്റി▪️* പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ
ആണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയിലെത്തിയാണ് പുതിയ മാര്‍പാപ്പയെ പ്രഖ്യാപിച്ചത്.
ലിയോ പതിനാലാമന്‍ എന്ന പേരായിരിക്കും നിയുക്ത മാര്‍പാപ്പ സ്വീകരിക്കുക. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയാണ് റോബര്‍ട്ട് പെര്‍വോസ്റ്റ്. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്.
പുതിയ മാര്‍പാപ്പയെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് തിരഞ്ഞെടുത്തു എന്നതിന്റെ സൂചന നല്‍കികൊണ്ട് സിസ്റ്റീന്‍ ചാപ്പലില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്.
ഏപ്രില്‍ 21ന് ഫ്രാന്‍സിസ് പാപ്പ അന്തരിച്ചതിന് പിന്നാലെയാണ് കത്തോലിക്ക സഭ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ആരംഭിച്ചത്.
*▪️പോപ്പ് ലിയോ പതിനാലാമൻ* (റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്) ഒഎസ്എ (ജനനം: സെപ്റ്റംബർ 14, 1955) ഒരു അമേരിക്കൻ കത്തോലിക്കാ പുരോഹിതനാണ്.
2025 മെയ് 8 മുതൽ കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമാണ്. 2023 മുതൽ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായും 2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റിൻ ഓർഡറിന്റെ പ്രിയർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറുവിന്റെ നാഷണൽ സിവിൽ രജിസ്ട്രി സ്ഥിരീകരിച്ചതുപോലെ 2015 ൽ കർദ്ദിനാൾ പ്രെവോസ്റ്റ് പെറുവിലെ സ്വാഭാവിക പൗരനായി. 2025 മെയ് 8 ന്, അദ്ദേഹം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു, ആ പദവി വഹിക്കുന്ന ആദ്യത്തെ അമേരിക്കക്കാരനായി.
0 Comments