വെറ്റിലപ്പാറ : വെറ്റിലപ്പാറ ഹോളിക്രോസ് കോൺവെന്റ് സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി സമാപിച്ചു. സ്കൂൾ ക്യാപ്റ്റൻ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് ക്യാപ്റ്റൻ തുടങ്ങിയ തസ്തികകളിലേക്ക് നാലു മുതൽ 10 വരെ ക്ലാസിലെ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി.
പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാണ് പോളിംഗ് നടന്നത് കഴിഞ്ഞ ഒരാഴ്ചയായി സ്കൂൾ അസംബ്ലിയിലും, ക്ലാസ് മുറിയിലും പ്രചാരണം നടത്തി വരികയായിരുന്നു. സ്കൂൾ ക്യാപ്റ്റനായി ആൻഡ്രിയ ആൻ അനീഷ് , സ്പോട്‌സ് ക്യാപ്റ്റനായി അഷർ, ആട്സ് ക്യാപ്റ്റനായി ആദിത്യൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾ സ്കൂളിലെ മാലിന്യ സംസ്കരണം, സ്പോർട്സ് ഉപകരണം,പുതിയ ക്ലബ്ബുകൾ എന്നിവയെ കുറിച്ച് നൽകിയ വാഗ്ദാനം നടപ്പാക്കുമെന്ന് അറിയിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ സ്മിത വർഗീസ് വിജയികളെ അനുമോദിച്ച്, തിരഞ്ഞെടുപ്പ് കുട്ടികളെ ജനാധിപത്യ മൂല്യങ്ങളും നേതൃഗുണവും പഠിപ്പിക്കുമെന്നും അത് ഭാവി വളർച്ചയ്ക്ക് സഹായകമാകുമെന്നും പറഞ്ഞു.
അധ്യാപകരായ ബോബി ചെറിയാൻ , ജോഷി ജോസഫ് , സൗമ്യ പി, ഷെറീന സഞ്ചു, ജിസ്സി എൻ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
0 Comments