Ticker

6/recent/ticker-posts

വൈവിധ്യമാർന്ന സമ്മാനങ്ങളുമായി കൊടിയത്തൂർ പഞ്ചായത്ത് പ്രവേശനോത്സവം

 



തോട്ടുമുക്കം: വൈവിധ്യമാർന്ന പരിപാടികളും സമ്മാനങ്ങളുമായി കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തോട്ടുമുക്കം ഗവ. യു.പി സ്കൂളിൽ നടന്നു. 

 കുഞ്ഞു കൈകളിൽ ബലൂണുകളും തലയിൽ തൊപ്പിയും ധരിച്ച്

മധുര പലഹാരങ്ങളും നൽകിയാണ് പുതുതായി സ്കൂളിൽ എത്തിയ കുഞ്ഞുമക്കളെ സ്വീകരിച്ചത്.

വിദ്യാർത്ഥികളുടെ വെൽകം ഡാൻസും

പരിപാടിക്ക് കൊഴുപ്പേകി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാഘാടനം നിർവഹിച്ചു..വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് േനേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങളും

സ്കൂളിന്റെ പേരിൽ തയ്യാറാക്കിയ നെയിം സ്ലിപ് വിതരണവും ചടങ്ങിൽ പ്രസിഡന്റ് വിതരണം ചെയ്‌തു. ആയിഷ ചേലപ്പുറത്ത്,

വാർഡ്മെബെർ സിജി ബൈജു , പ്രധാനാധ്യാപിക ബി.ഷെറീന ,പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,ഹണി ടീച്ചർ എന്നിവർ സംസാരിച്ചു .

നേരത്തെ ഘോഷയാത്രയോടെയാണ് കുട്ടികളെ വരവേറ്റത് 

ചിത്രം:




Post a Comment

0 Comments