Ticker

6/recent/ticker-posts

തോട്ടുമുക്കം സെന്റ് തോമസ് ഹൈ സ്കൂളിൽ പ്രവേശനോത്സവം നടത്തി

 




തോട്ടുമുക്കം: സെന്റ്  തോമസ് ഹൈ സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി.  സ്കൂൾ മാനേജർ റവ.ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത്‌  പ്രസിഡന്റ്‌ ശ്രീമതി. ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. സിജി കുറ്റികൊമ്പിൽ, ഹയർ സെക്കണ്ടറി പ്രതിനിധി  റോസ് മേരി മിസ്സ്‌, പിടിഎ  പ്രസിഡന്റ്‌ വിനോദ്, എം പി ടി എ പ്രസിഡന്റ്‌ ബിന്ദു ജോൺസൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയതായി ചാർജ് എടുത്ത ഹെഡ് മിസ്ട്രെസ് ശ്രീമതി. സിസ്സി മിസ്സിനു ഹൃദമായ സ്വാഗതം ആശംസിച്ചു. പുതിയ വിദ്യാർത്ഥികൾക്ക് മധുരം നൽകി സ്വീകരിച്ചു.


































➖➖➖➖➖➖

Post a Comment

0 Comments