Ticker

6/recent/ticker-posts

നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

 


വെറ്റിലപ്പാറ :

ദീപിക ബാലജന സഖ്യം തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ വെറ്റിലപ്പാറ ഹോളിക്രോസ് കോൺവെൻറ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഹൈക്കോടതി അഭിഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ അഡ്വ.സുമിൻ എസ് നെടുങ്ങാടൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഒരു വ്യക്തി  അറിഞ്ഞിരിക്കേണ്ടതായഅനീതി തിരിച്ചറിയാനും അതിനെതിരെ ശബ്ദമുയർത്താനും പരിഹാരത്തിനും നിയമപരമായ നടപടികൾ സ്വീകരിക്കാനും നിയമാവബോധത്തിലൂടെ മാത്രമേ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡ് സുരക്ഷ , സൈബർ സുരക്ഷ, പോക്സോ ബോധവൽക്കരണം , മറ്റ് കുറ്റകൃത്യങ്ങളെയും നിയമലംഘനങ്ങളെയും  കുറിച്ചും ക്ലാസ് എടുത്തു. കുട്ടികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ഡി.സി. എൽ പ്രോഗ്രാം കോഡിനേറ്റർ സന്ദീപ്  അധ്യക്ഷനായിരുന്നു. സ്കൂൾ കോഡിനേറ്റർ സിനി ദേവസ്യ സ്വാഗതവും പ്രിൻസിപ്പിൾ സിസ്റ്റർ സ്മിത വർഗീസ് ആശംസയും അർപ്പിച്ചു. സ്കൂൾ ക്യാപ്റ്റൻ ഐ ബെൻ അജേഷ് നന്ദി പറഞ്ഞു.





Post a Comment

0 Comments