Ticker

6/recent/ticker-posts

*എം. എ. എം. ഒ. കോളേജില്‍ അലൂമിനിയുടെ ബിസിനസ് മീറ്റ് നാളെ* (ചൊവ്വ)



എം.എ.എം.ഒ. കോളേജില്‍ ജൂലൈ 20-ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മിലാപ് 2025- ന് മുന്നോടിയായി ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. മികച്ച ബിസിനസ് സംരംഭകരായി വളര്‍ന്ന പൂര്‍വ വിദ്യാര്‍ത്ഥികളെ 

കണ്ടെത്തി അനുമോദിക്കുകയും അവരുടെ അനുഭവങ്ങള്‍ പുതു തലമുറയുമായി പങ്കു വെക്കുകയും ചെയ്യുന്ന പരിപാടി മാമോപ്രണര്‍ (Mamopreneur)

15ന് ചൊവ്വാഴ്ച രാവിലെ 9.30- ന് കോളജില് നടക്കും.

ക്രെഡായി നാഷണല്‍ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റും, സെക്യൂറ ഡിവലപേസ്

എം.ഡി.യുമായ എം.എ. മെഹബൂബ് ഉത്ഘാടനം ചെയ്യും. എം. എ.എം. ഒ. കോളെജ് ഗ്ലോബല്‍ അലുമ്നി അസോസിയേഷനാണ് സംഘാടകര്‍. 

ബിസിനസ് സംബന്ധിച്ച പാനല്‍ ചര്‍ച്ച, മികച്ച ബിസിനസുകാര്‍ക്കുള്ള എക്‌സെല്ലെന്‍സി അവാര്‍ഡ്, പുതിയ ആശയങ്ങള്‍ തേടുന്ന ഐഡിയത്തോണ്‍, ക്യാമ്പസ് റിക്രൂട്ട്‌മെന്റ് എന്നിവയും മാമോപ്രണറിന്റെ ഭാഗമായി നടക്കും. 

ഒപ്പം ഗ്ലോബല്‍ അലുംനിയുടെ ഭാഗമായി തന്നെ ഒരു എന്റര്‍പ്രെനെര്‍ഷിപ് ക്ലബും രൂപീകരിക്കും. കോളജിലേ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

Post a Comment

0 Comments