Ticker

6/recent/ticker-posts

തോട്ടുമുക്കം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ മാത്യുഭൂമി പത്രം പ്രകാശനം ചെയ്തു*

 *


*തോട്ടുമുക്കം:* തോട്ടുമുക്കം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജെയിംസ് അഗസ്റ്റിൻ മെമ്മോറിയൽ ഉണർവ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മാതൃഭൂമി പത്രത്തിന്റെ പ്രകാശനവും ഉദ്ഘാടനവും നടന്നു. ഉണർവ് ഗ്രന്ഥശാല സെക്രട്ടറി ശിവദാസൻ മാസ്റ്റർ എൻ.എസ്.എസ്. ലീഡർ രജിന് പത്രം കൈമാറി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ ഭാരവാഹികളായ ടോമി മങ്കുത്തേൽ,ജോർജ്. എൻ. മാമൻ എന്നിവർ സന്നിഹിതരായിരുന്നു. ജോർജ് എൻ. മാമൻ വായനയുടെ പ്രാധാന്യത്തെക്കുറിച്ച്  സംസാരിച്ചു. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം.

Post a Comment

0 Comments