Ticker

6/recent/ticker-posts

മലയോര ഹൈവേയിൽ വാഹനാപകടം

 




കൂടരഞ്ഞി : കക്കാടംപൊയിൽ - കോടഞ്ചേരി - മലയോര ഹൈവേയിൽ കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന് സമീപം കൂമ്പാറയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു വീട്ടുമതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം.

ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത് പരിക്കേറ്റ കക്കാടംപൊയിൽ സ്വദേശി രജീഷ്, കൂമ്പാറ സ്വദേശി ബിനു എഴുത്താണിക്കുന്നേൽ എന്നിവരെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണാശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

Post a Comment

0 Comments