കൂട്ടായ്മയോടെയുള്ള വിദ്യാഭ്യാസ മുന്നേറ്റം വേണം. ഇ ടി മുഹമ്മദ് ബഷീർ എം പി
വ്യത്യസ്ഥ കാഴ്ചപ്പാടുകളും ചിന്തകളും ഉൾകൊള്ളുന്ന കൂട്ടായ്മയോടെയുള്ള വിദ്യാഭ്യാസ മുന്നേറ്റമാണ് നാടിന് ആവശ്യം ഇ ടി മുഹമ്മദ് ബഷീർ എം പി അഭിപ്രായപ്പെട്ടു
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പന്നിക്കോട് ഡിവിഷന് കീഴില്‍ ബ്ലോക്ക് മെമ്പർ അഡ്വ.കെപി സൂഫിയാന്റെ നേതൃത്വത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും സ്കൂള്‍ മാനേജ്മെന്റിനേയും പി.ടി.എ കമ്മറ്റികളേയും “താരതിളക്കം” എന്ന നാമോച്ഛാരണം നല്‍കി വിദ്യാഭ്യാസ അവാര്‍ഡ് നൽകി . കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ബാബു പൊലുക്കുന്നത് . ആയിഷ ചേലപ്പുറം . മറിയം കുട്ടി ഹസ്സൻ. ബ്ലോക്ക് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട് . വാർഡ് മെമ്പർ യു പി മമ്മദ് .കെ വി അബ്‌ദുറഹ്‌മാൻ .സി ജെ ആന്റണി .പിജി മുഹമ്മദ് . സിദീഖ് പുറയിൽ . കെ ടി മൻസൂർ .മുഹമ്മദ്ദ് ദിശാൽ .സുജ ടോം . സലാം മാസ്റ്റർ . അഷ്‌റഫ് കൊളക്കാടൻ ,കെപി സുബ്രമണ്യൻ,എന്നിവർ പങ്കെടുത്തു . കെപി സുഫിയാൻ സ്വഗതവും റഹ്‍മത്തുള്ള പരവരി നന്ദിയും പറഞ്ഞു
.
0 Comments