തിരുവമ്പാടി (കോഴിക്കോട്): പൊന്നാങ്കയം ശ്രീ നാരായണ മിഷൻ എൽ.പി.സ്കൂൾ മുൻ മാനേജർ പറമ്പനാട്ട് പരേതനായ പി.കെ. സുകുമാരൻ്റെ ഭാര്യ കമലാക്ഷി (85) അന്തരിച്ചു.
സംസ്കാരം നാളെ (05-07-2025-ശനി) രാവിലെ 11:30-ന് തറവാട് വളപ്പിൽ.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 10:00-മണിക്ക് പൊന്നാങ്കയം ശ്രീ നാരായണ ഗുരുമന്ദിരത്തിനു സമീപമുള്ള മകൻ പ്രകാശിൻ്റെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.
രാവിലെ 11:30-ന് സംസ്കാര ചടങ്ങുകൾക്കായി തറവാട്ടിലേക്ക് കൊണ്ടു പോകും.
പത്തനംതിട്ട കുളത്തൂർ പാപ്പനാട്ട് കുടുംബാംഗമാണ്.
മക്കൾ: ശോഭന,
വിജയരാജ്,
ജയപ്രകാശ് (റിട്ട.പ്രധാനാധ്യാപകൻ എംസി യുപി സ്കൂൾ വടപുറം),
രാജേന്ദ്രപ്രസാദ് (ആദിത്യ ഗാർഡൻസ് ഇരുമ്പകം),
ജയശ്രീ,
സുഷമ,
മനോജ് (പ്രസിഡൻ്റ് പൊന്നാങ്കയം റബ്ബർ ഉൽപാദക സംഘം),
രാജേഷ് (ഓസ്ട്രേലിയ).
മരുമക്കൾ: പ്രഫ.വേലായുധൻ (റിട്ട. അധ്യാപകൻ എസ്എൻ കോളജ് ചേളന്നൂർ),
ഡെന്റി പൊയ്കയിൽ (പൊന്നാങ്കയം),
പി.റാണി (പ്രധാന അധ്യാപിക പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽപി സ്കൂൾ),
ഷീബ,
ദിവാകരൻ (മടയൻ മാടച്ചാൽ മുത്തപ്പൻകാവ്),
വിശ്വകുമാർ (റിട്ട. ബിഎസ്‌എഫ്),
സ്മിത,
സിനി (ഓസ്ട്രേലിയ).
സഹോദരങ്ങൾ: പരേതരായ പാറുക്കുട്ടി കയ്യാലത്ത്,
സരോജിനി വിജയഭവനം.
0 Comments