കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും,
കൊടിയത്തൂർ കൃഷിഭവന്റെയും, സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണത്തിനോടനുബന്ധിച്ചുള്ള - കർഷക ചന്ത സെപ്റ്റംബർ 1 മുതൽ 4 വരെ പന്നിക്കോട് വെച്ച് നടത്തുകയാണ്. ചന്തയുടെ ഉദ്ഘാടനം സെപ്റ്റംബർ 1 ന് രാവിലെ 9:30 ന് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിക്കും.
കർഷകരുടെ കൈയ്യിൽ നിന്നും വിപണി മൊത്തവിലയിൽ നിന്നും 10% വിലകൂട്ടി വാങ്ങി, ഗുണഭോക്താക്കൾക്ക് വിപണിയിലെ ചില്ലറ വിലയിൽ നിന്നും 30% വിലകുറച്ചാണ് പച്ചക്കറികൾ കർഷക ചന്തയിൽ വില്പന നടത്തുന്നത്. നമ്മുടെ പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങളുടെ മൂല്യ വർധിത ഉത്പന്നങ്ങളും keralagro branded ഉത്പന്നങ്ങളും കുന്നമംഗലം അഗ്രോ പ്രൊഡ്യൂസർ സൊസൈറ്റിയുടെ ഓണകിറ്റുകളുമെല്ലാം ചന്തയിൽ വില്പനക്ക് ഉണ്ടാവുന്നതാണ്.
എല്ലാവരെയും കർഷക ചന്തയിലേക്ക് സ്വാഗതം ചെയ്യുന്നു.
കൃഷി ഓഫീസർ
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
0 Comments