Ticker

6/recent/ticker-posts

ഫോട്ടോ അനാഛാദനം ചെയ്തു




കൊടിയത്തൂർ: 

മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിലുള്ള കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോ അനച്ചാദനം ചെയ്തു.

 1945 നവംബർ 23 ന് കൊടിയത്തൂരിലെ സമ്മേളനത്തിൽ പ്രസംഗിച്ചു തിരിച്ചു പോകുമ്പോഴാണ്

മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌

 പൊറ്റശെരിയിൽ വെച്ച് ഹൃദയാഗതം മൂലം മരണപെട്ടത്. 

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു അനാഛാദന കർമം

നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അദ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്,പഞ്ചായത്ത്‌ മെമ്പർ യു പി മമ്മദ്, മെഡിക്കൽ ഓഫീസർ ഡോ: ആതിര, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ ആയ കെ ടി മൻസൂർ, എം എ അബ്ദുറഹ്മാൻ, എ എം നൗഷാദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments