തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ 79 മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.
പ്രധാനാധ്യാപിക ബി ഷെറീന പതാക ഉയർത്തി.ഇന്ത്യൻ ആർമിയിൽ നിന്നും റിട്ടയർ ആയ പി എഫ് ചാക്കോ ചടങ്ങ് ഉദ്ഘാടനം ചെയ്തു സ്വാതന്ത്ര്യദിന സന്ദേശവും നൽകി
പി ടി എ പ്രസിഡൻ്റ് വൈ പി അഷ്റഫ് ചടങ്ങിൽ അധ്യക്ഷൻ ആയി . പ്രധാനാദ്ധ്യാപികയും പി ടി എ അംഗങ്ങളും ചേർന്ന് പി എഫ് ചാക്കോയെ ചടങ്ങിൽ ആദരിച്ചു. മുക്കം വേദിക വെഡിങ് സ്കൂളിൽ സംഘടിപ്പിച്ച സ്വന്തന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും മുഖ്യാതിഥി പി എഫ് ചാക്കോ നിർവഹിച്ചുതുടര്ന്നു മാസ്ഡ്രിൽ, ദേശഭക്തി ഗാനം ,പാട്രിയോടിക് ഡാൻസ് തുടങ്ങിയ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും പായസവിതരണവും നടന്നു.
എസ് എം സി ചെയർമാൻ സോജൻ മാത്യൂ ,എം പി ടി എ പ്രസിഡൻ്റ് ലിസ്റ്റ സാബിക് ,സ്കൂൾ ലീഡർ അജ്നാസ് എന്നിവർ സംസാരിച്ചു
0 Comments