**
മരഞ്ചാട്ടി:രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിനം മേരിഗിരി ഹൈസ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ് പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോർജ് നരിവേലിൽ ആശംസ അർപ്പിച്ചു. കുട്ടികൾക്കായി സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ക്യാപ്റ്റനും, ഇന്ത്യൻപാരാലിമ്പിക്
വോളിബോൾ പ്ലെയറുമായ ശ്രീ.എസ്.ആർ. വൈശാഖ് ആയിരുന്നു. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളും മേരിഗിരി ഹൈസ്കൂളിലെ വിദ്യാർത്ഥികളും സംയുക്തമായി ചെയ്ത വിവിധ കലാപരിപാടികൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളെ ശ്രദ്ധേയമാക്കി.
കുട്ടികൾക്ക് മധുര പലഹാരം നൽകി . മാസ്റ്റർ സാവിയോ ജിൽസ്, മാസ്റ്റർ നെവിൻ ഷിജു, ശ്രീമതി ഷാന്റി തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
0 Comments